SignIn
Kerala Kaumudi Online
Friday, 17 July 2026 3.32 AM IST

ഹിന്ദു ഐക്യവേദി

f

തൃശൂർ: വടക്കുംന്നാഥ ക്ഷേത്ര മൈതാനത്ത് രാഷ്ട്രീയപാർട്ടികളുടെ പരിപാടികൾ വിലക്കിയ ഹൈക്കോടതി വിധി സ്വാഗതാർഹമെന്ന് ഹിന്ദു ഐക്യവേദി. മുൻപും വിധികളുണ്ടായിട്ടും രാഷ്ട്രീയപാർട്ടികൾ മൈതാനത്ത് പരിപാടികൾ സംഘടിപ്പിക്കുന്നത് വ്യക്തമായ കോടതിവിധി ലംഘനമാണെന്ന് സംഘടന കുറ്റപ്പെടുത്തി.ഉത്തരവുണ്ടായിട്ടും രാഷ്ട്രീയ പരിപാടികൾക്ക് അനുമതി നൽകുന്ന കൊച്ചിൻ ദേവസ്വം ബോർഡിന്റെ നടപടി കോടതിയലക്ഷ്യത്തിന് ഉത്തമ ഉദാഹരണമാണ്. വിധി ലംഘിക്കുന്ന ബോർഡിനെതിരെ ഹൈക്കോടതി കേസെടുക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ക്ഷേത്രഭൂമിയുടെ പവിത്രത കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് മൈതാനത്ത് നടക്കുന്നത്. ക്ഷേത്ര സുരക്ഷ ഉറപ്പാക്കാൻ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, VADAKKUMNATHA TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL