SignIn
Kerala Kaumudi Online
Friday, 17 July 2026 3.32 AM IST

വായ്പ തിരിച്ചടവിൽ പരമാവധി ഇളവ് വേണം

h

തൃശൂർ:അംഗപരിമിതരും രോഗികളുമായ വൃദ്ധദമ്പതികളുടെ വായ്പയ്ക്ക് മാനുഷിക പരിഗണന നൽകി പരമാവധി ഇളവുകൾ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കേരള ബാങ്ക് പഴഞ്ഞി ശാഖയിൽ നിന്ന് 2019ൽ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ ദമ്പതികൾക്ക് അനുകൂല സാഹചര്യം ഒരുക്കണമെന്ന് കമ്മിഷൻ അംഗം വി.ഗീത സഹകരണ ബാങ്ക് റീജിയണൽ മാനേജർക്ക് നിർദ്ദേശം നൽകി. നിലവിൽ 10,51,698 രൂപയാണ് അടയ്ക്കാനുള്ളത്. കൊവിഡ് വ്യാപനവും തൊട്ടുപിന്നാലെ അമ്മ,സഹോദരി,സഹോദരി ഭർത്താവ് എന്നിവരുടെ മരണവും കാരണം പരാതിക്കാരൻ സാമ്പത്തിക പ്രതിസന്ധിയിലായി. തിരിച്ചടവ് മുടങ്ങി. പരാതിക്കാരന്റെ മോശം അവസ്ഥ കണക്കിലെടുത്താണ് കമ്മിഷന്റെ അടിയന്തര ഇടപെടൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL