
കൊടുങ്ങല്ലൂർ: പി.വെമ്പല്ലൂർ ശ്രീസായി വിദ്യാഭവനിൽ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു. നൂറിൽപരം കുട്ടികളാണ് ചെസ് ടൂർണമെന്റിൽ പങ്കെടുക്കാനായി സ്കൂളിലെത്തിയത്. 6റൗണ്ടുകളിലായാണ് മത്സരം. ചെസ് ടൂർണമെന്റിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വരും മത്സരങ്ങൾ കുട്ടികളിൽ ആത്മവിശ്വാസവും മത്സരബോധവും വർദ്ധിപ്പിച്ച് പഠനത്തിലും ജീവിതത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പ്രാപ്തരാക്കുമെന്ന് ബാബാ സായി എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ അമ്പാടി ബാലകൃഷ്ണൻ പറഞ്ഞു. സ്കൂൾ ഡയറക്ടർ സി.വിജയകുമാരി,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഡോ.വരദ ബി.മേനോൻ, പ്രിൻസിപ്പൽ സിജി സിജേഷ്, വൈസ്‌പ്രിൻസിപ്പൽ പി.സി.മോഹനൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |