SignIn
Kerala Kaumudi Online
Monday, 20 July 2026 10.19 PM IST

അഡ്വ.ബിജുവർഗീസ് ജില്ലാ ഫെസിലിറ്റേറ്റർ

e

അത്താണി: ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്ററായി തിരൂർ സ്വദേശിയും അഭിഭാഷകനുമായ ബിജു വർഗീസിനെ നിയമിച്ചു. പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻപ്രസിഡന്റും നിലവിൽ മെമ്പറുമാണ്. മുളങ്കുന്നത്തുകാവ് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. കോർപ്പറേഷൻ, നഗരസഭകൾ,ജില്ലാ-ബ്ലോക്ക്-പഞ്ചായത്തുകൾ എന്നിവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നിർദ്ദേശങ്ങൾ നടപ്പിലാക്കുക, ജനകീയാസൂത്രണ പദ്ധതി സുഗമമാക്കുക,കിലയുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവർക്കുള്ള പരിശീലനം വേഗത്തിലാക്കുക എന്നിവയാണ് ചുമതല. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെ ജനകീയ നേതാക്കളിലൊരാളാണ് അഡ്വ.ബിജു വർഗീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL