SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.04 AM IST

ഉമ്മൻ ചാണ്ടി അനുസ്മരണം

ummen

തൃശൂർ:സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള പാവപ്പെട്ടവരെയും തൊഴിലില്ലാത്തവരെയും ഉയർത്തിക്കൊണ്ടുവരുന്നതിനാണ് പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മുൻഗണന നൽകിയിരുന്നതെന്ന് ജനശ്രീ ജില്ലാ ചെയർമാൻ ഒ.അബ്ദുറഹ്മാൻകുട്ടി. ജനശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജനശ്രീ ഓഫീസിൽ ചേർന്ന ഉമ്മൻചാണ്ടി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.ജില്ലാ സെക്രട്ടറി എ.ടി.ജോസ് അദ്ധ്യക്ഷനായി.കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.വി.ദാസൻ,ഡി.സി.സി ഭാരവാഹികളായ പി.കെ.രാജൻ,എം.എൽ.ബേബി,സിജോ കടവിൽ,കെ.എൽ. ജയ്‌സൺ,ജനശ്രീ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.വി.ഷാനവാസ്,ഇ.എസ്.ബൈജു,സി.ഇ.ഒ.വി.ജെ.ജോയ്, ട്രഷറർ ശിപ പ്രദീപ്, ജില്ലാ പഞ്ചായത്ത് മെമ്പർ കാവ്യ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL