
തൃശൂർ: സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ കായികമേള നടന്നു. മുൻ അന്തർദേശീയ കായികതാരം അൽഫോൺസ കുര്യൻ ഉദ്ഘാടനം ചെയ്തു. വിവിധ നിയോജകമണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകളാണ് ജില്ലാതല മത്സരങ്ങളിൽ മാറ്റുരച്ചത്. ജില്ലാ സെക്രട്ടറി വി.സി. ജോൺസൺ അദ്ധ്യക്ഷനായി. കൺവീനർ ലൂയിസ് മേലേപ്പുറം,ഡോ.ജോസ് കുര്യൻ,പ്രൊഫ.എൻ.ഡി. ഇനാശു,പ്രൊഫ.വി.എ.വർഗീസ്, ഗിരീന്ദ്ര ബാബു,ഡോ.ശങ്കരനാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു. ആഗസ്റ്റ് 10ന് തിരൂരിലുള്ള കായികമേളയിൽ പങ്കെടുക്കാൻ സാബു മാസ്റ്റർ,കെ.കെ.ഗ്രേസി (ഷോട്ട്പുട്ട്),കെ.കെ.ഗ്രേസി,പി.എ.രവി (200 മീറ്റർ ഓട്ടം),മോളി ഫ്രാൻസിസ്,സി.എം.വിൽസൺ,ജോസ് എം.ആർ.ആൻഡ് ടീം എന്നിവരാണ് യോഗ്യത നേടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |