SignIn
Kerala Kaumudi Online
Monday, 20 July 2026 10.19 PM IST

'ഗാനങ്ങൾ ജീവിതക്ലേശങ്ങൾക്കുള്ള ദിവ്യൗഷധം'

janaki

തൃശൂർ: മലയാളിയുടെ എക്കാലത്തെയും മികച്ച ഗായികയായ എസ്.ജാനകിയുടെ മരിക്കാത്ത സ്മരണകളും ഗാനങ്ങളും ആസ്വാദകരുടെ ജീവിതക്ലേശങ്ങൾക്കുള്ള ദിവ്യൗഷധമാണെന്ന് ജയരാജ് വാരിയർ. തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച എസ്.ജാനകി അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കവിയും ഗാനരചയിതാവുമായ എം.ഡി.രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. തൃശൂർ ലിറ്റററി ഫോറം പ്രസിഡന്റും എഴുത്തുകാരനുമായ കെ.ഉണ്ണിക്കൃഷ്ണൻ, ഗായിക ഇന്ദുലേഖ വാരിയർ, മുഹമ്മദ് റഷീദ്, സുരേഷ് കോമ്പാത്ത്, സതീഷ്‌കുമാർ വിശാഖപട്ടണം, അപർണ്ണ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL