
കുന്നംകുളം: എസ്.എൻ.ഡി.പി യോഗം കുന്നംകുളം യൂണിയൻ 172-ാംമത് ശ്രീനാരായണ ഗുരുജയന്തി സമുചിതമായി ആഘോഷിച്ചു. കുന്നംകുളം നഗരസഭ ഹാളിൽ മുൻ പ്രസിഡന്റ് ടി.ആർ.ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ച പൊതുസമ്മേളത്തിൽ യൂണിയൻ പ്രസിഡന്റ് കെ.എം.സുകുമാരൻ അദ്ധ്യക്ഷനായി. ദയിത അഭിലാഷ് രംഗപൂജയും ജഗനാഥ് ചെണ്ടമേളവും നടത്തി. ദൃശ്യകല പാർക്കാടി സംഘവും കാവിലമ്മ ചിറ്റഞ്ഞൂർ സംഘവും അവതരിപ്പിച്ച വീരനാട്യം സദസ്സിനെ ഇളക്കിമറിച്ചു.ആര്യ സ്വാഗതവും യൂണിയൻ സെക്രട്ടറി പി.കെ.മോഹനൻ ജയന്തി സന്ദേശവും നൽകി. ഇ.വി.ശങ്കരനാരായണൻ,അനിൽ മൂത്തേടത്ത്, സി.കെ.ശശി,എം.ബി.ദിനേശ്,വനിതാസംഘം പ്രസിഡന്റ് ലളിത ഗോപിനാഥ്,ദിവ്യ,ശ്രീന സുജിത,ഷീല എന്നിവർ നേതൃത്വം നൽകി.ഡയറക്ടർ ബോർഡംഗം ചന്ദ്രൻ കിളിയംപറമ്പിൽ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |