
വടക്കാഞ്ചേരി: തലപ്പിള്ളിയെ പീത സാഗരമാക്കി ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം. ഇന്നലെ കാലത്ത് പാർളിക്കാട് നടരാജഗിരി ക്ഷേത്രത്തിൽ നിന്ന് രണ്ടാംദിന ഗുരുദേവ സന്ദേശ വിളംബര ജാഥ ആരംഭിച്ച് പരുത്തിപ്രയിൽ സമാപിച്ചു. ഉച്ചതിരിഞ്ഞ് യൂണിയന്റെ കീഴിലുള്ള ശാഖായോഗങ്ങൾ, മൈക്രോയൂണിറ്റുകൾ, യൂത്ത് മൂവ്മെന്റ്,വനിതാ- കുമാരി സംഘങ്ങൾ അത്താണിയിൽ നിന്ന് പാർളിക്കാട് നടരാജഗിരിയിലേക്ക് നടത്തിയ ഘോഷയാത്ര വർണ്ണാഭമായി. പീത പതാകകൾ,മുത്തു കുടകൾ, വാദ്യമേളഘോഷങ്ങൾ, ടാബ്ലോ വേറിട്ട കാഴ്ചയായി. പൊതുസമ്മേളനം ഹൈക്കോടതി സീനിയർ ഗവ.പ്ലീഡർ അഡ്വ.ടി.എസ്.മായാദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.എസ്.ധർമ്മരാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി ടി.ആർ.രാജേഷ്,വി.വി.ശിവദാസൻ, എം.കെ.ബാബു, പി.ജി.ബിനോയ്, കെ.കെ.ബിജു, കെ.വി.രവി ,അനിത ശശിധരൻ, ടി.കെ.വിനോദ്, പി.എൻ.ദാസൻ,സി.ആർ.രാജൻ, ഇ.ആർ.ജയപ്രകാശൻ, മജീഷ് വേലൂർ, നിഖിൽ എരുമപ്പെട്ടി, ബിനു ശശി, ഷീജ വിശ്വനാഥൻ, മോഹൻദാസ് സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |