വടക്കാഞ്ചേരി: എസ്.എൻ.ഡി.പി തലപ്പിള്ളി താലൂക്ക് യൂണിയന് കീഴിലെ 50 ശാഖകളിൽ മലാക്ക വീണ്ടും ഒന്നാമത്. ഗുരുജയന്തി ഘോഷയാത്രയിൽ ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചും പഞ്ചവാദ്യമടക്കം എത്തിച്ചും ശാഖ മികച്ച പ്രകടനം കാഴ്ച്ചവച്ചു. പുരസ്‌കാരം ഹൈക്കോടതി സീനിയർ ഗവ: പ്ലീഡർ അഡ്വ: ടി.എസ്. മായാദാസ് സമ്മാനിച്ചു. ഇ.കെ.ബാബു, ഇ.ടി.സുധാകരൻ, ഇ.കെ. സുരേഷ് എന്നിവർ ഏറ്റുവാങ്ങി. യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സന്ദേശവിളംബര ജാഥയ്ക്ക് ശാഖയിൽ നൽകിയ സ്വീകരണ പരിപാടിയും വേറിട്ടതായി. നിരവധി ശ്രീനാരായണീയർ പങ്കെടുത്തു. ഇ.കെ. ബാബു, ഇ.ടി. സുധാകരൻ, ഇ.കെ.സുരേഷ് എന്നിവർ നേതൃത്വം നൽകി. കുട്ടംകുളം, കുമരനെല്ലൂർ വെസ്റ്റ്. കുമരനെല്ലൂർ ശാഖകൾ 2 മുതൽ നാല് വരെയുള്ള പുരസ്‌കാരങ്ങൾക്ക് അർഹരായി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |