SignIn
Kerala Kaumudi Online
Tuesday, 15 September 2026 11.14 AM IST

കേരളകൗമുദി അടിച്ചമർത്തപ്പെട്ടവർക്കായി ശബ്ദമുയർത്തിയ പത്രം : ഉണ്ണിയാടൻ

തൃശൂർ: മലയാളികളുടെ മനസിനെ ഏറെ ആഴത്തിൽ സ്‌നേഹിക്കുകയും സ്വാധീനിക്കുകയും ചെയ്ത ദിനപത്രമാണ് കേരളകൗമുദിയെന്ന് തോമസ് ഉണ്ണിയാടൻ എം.എൽ.എ. 115ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരളകൗമുദി കൊച്ചി, തൃശൂർ യൂണിറ്റുകൾ സംയുക്തമായി ഇരിങ്ങാലക്കുട എം.സി.പി. കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച വെസ്റ്റ് ഷിപ്പ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് പ്രസന്റ്‌സ് 'ഓണനിലാവ്' ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളകൗമുദി അടിച്ചമർത്തപ്പെട്ടവരുടെ മോചനത്തിനുവേണ്ടി വളരെകടുത്ത ഭാഷയിൽ തൂലിക ചലിപ്പിക്കുകയും അതുവഴി സാമൂഹിക മാറ്റത്തിന് വഴിതെളിക്കുകയും ചെയ്തു.

ഇന്ന് കേരളക്കരയിലെ ഒരു മുത്തശ്ശി പത്രമായി നിലനിൽക്കുമ്പോഴും യുവത്വത്തിന്റെ പ്രസരിപ്പോടെ സാങ്കേതികമായ എല്ലാ മികവുകളും പുലർത്തിയാണ് കേരളകൗമുദി മുന്നോട്ടുപോകുന്നത്. ഈ ഓണക്കാലത്ത് പ്രത്യേക സംഗീതവിരുന്നൊരുക്കാൻ ഇരിങ്ങാലക്കുടയെ തിരഞ്ഞെടുത്തതിൽ ഈ നാടിന്റെ എം.എൽ.എ എന്ന നിലയിൽ കേരളകൗമുദിയോട് പ്രത്യേകം നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL