
തൃശൂർ: ലോട്ടറി മേഖലയിൽ കേന്ദ്രം ഏർപെടുത്തിയ 40% ജി.എസ്.ടി.കാരണം ഏജന്റുമാരുടെ കമ്മിഷനും തൊഴിലാളികളുടെ വില്പന കമ്മിഷനും ഗണ്യമായി കുറഞ്ഞതായി തൃശൂരിൽ ചേർന്ന ലോട്ടറി ഏജന്റ് ആൻഡ് സബ് ഏജന്റ് സബ് കമ്മിറ്റി (സി.ഐ.ടി.യു) സംസ്ഥാന കൺവെൻഷൻ അഭിപ്രായപെട്ടു. ലോട്ടറി മേഖലയിൽ ഏർപെടുത്തിയിട്ടുളള 40% ജി.എസ്.ടി ഏടുത്ത് കളയണമെന്നും കൺവെൻഷൻ ആവശ്യപെട്ടു. സി.ഐ.ടി. യു. സംസ്ഥാന കമ്മിറ്റിയംഗം എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. ആർ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ബി.സുബൈർ സംസ്ഥാന കൺവീനർ ടി.ബി.ദയാനന്ദൻ,പി.കെ.പുഷ്പാകരൻ, എം.കെ.ബാലകൃഷ്ണൻ,പി.എസ്.ബിന്ദു, ഇ.എസ്.അനിൽകുമാർ, സുരേഷ് എന്നിവർ സംസാരിച്ചു.സംസ്ഥാന കൺവീനറായി ബി.എസ്.അഫ്‌സലിനെ കൺവെൻഷൻ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |