SignIn
Kerala Kaumudi Online
Tuesday, 01 September 2026 2.06 AM IST

സമസ്ത നിലപാട് അപലപനീയം

d

തൃ​ശൂ​ർ​:​ ​സ്ത്രീ​ ​സ​മൂ​ഹ​ത്തി​നെ​തി​രാ​യി​ ​സ​മ​സ്ത​ ​കാ​ന്ത​പു​രം​ ​വി​ഭാ​ഗം​ ​ന​ട​ത്തി​യ​ ​പ്ര​സ്താ​വ​ന​ ​അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ടി.​ര​മേ​ശ്.​ ​സ്ത്രീ​ക​ൾ​ ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​പാ​ടി​ല്ലെ​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​നി​ല​പാ​ടു​ക​ൾ​ ​കേ​ര​ള​ത്തി​ന്റെ​ ​സാ​മൂ​ഹി​ക​ ​പു​രോ​ഗ​തി​ക്കും​ ​സ്ത്രീ​ക​ളു​ടെ​ ​സ്വാ​ത​ന്ത്ര്യ​ത്തി​നും​ ​എ​തി​രാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​തൃ​ശൂ​രി​ൽ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​ര​മേ​ശ്.​ ​സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ്ര​തി​ക​രി​ക്കാ​ത്ത​ത് ​എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ​കേ​ര​ള​ ​സ​മൂ​ഹ​ത്തി​ന് ​അ​റി​യാ​ൻ​ ​താ​ത്പ​ര്യ​മു​ണ്ട്.​ ​സ്ത്രീ​ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സം,​തൊ​ഴി​ൽ,​സ്വാ​ത​ന്ത്ര്യം​ ​എ​ന്നി​വ​ ​സം​ബ​ന്ധി​ച്ച് ​വ​ലി​യ​ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ ​ഉ​ന്ന​യി​ക്കു​ന്ന​ ​സ​ർ​ക്കാ​രാ​ണ് ​കേ​ര​ള​ത്തി​ലു​ള്ള​ത്.​ ​സ്ത്രീ​ക​ളു​ടെ​ ​സ്വാ​ത​ന്ത്ര്യ​ത്തെ​ ​ചോ​ദ്യം​ ​ചെ​യ്തപ്പോൾ ​മു​ഖ്യ​മ​ന്ത്രി​ ​മൗ​നം​ ​പാ​ലി​ക്കു​ന്ന​ത് ​ഗൗ​ര​വ​മാ​യി​ ​കാ​ണേ​ണ്ട​ ​വി​ഷ​യ​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL