SignIn
Kerala Kaumudi Online
Monday, 21 September 2026 2.14 PM IST

കാഞ്ഞാണിയിലെ ഗതാഗതക്കുരുക്ക്: റിംഗ് റോഡുകൾ സഞ്ചാരയോഗ്യമാക്കും

dgfbdf

അന്തിക്കാട് : കാഞ്ഞാണി സെന്ററിലെ ഗതാഗത കുരുക്കഴിക്കാൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ച് റിംഗ് റോഡുകൾ സഞ്ചാരയോഗ്യമാക്കുമെന്ന് സി.രവീന്ദ്രനാഥ് എം.എൽ.എ പറഞ്ഞു. കാഞ്ഞാണിയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് മണലൂർ പഞ്ചായത്തിൽ നടന്ന സർവകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ആദ്യമായാണ് എം.എൽ.എ ഫണ്ട് ഉപയോഗിച്ച് ഒരു റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കുന്നത്. കാഞ്ഞാണി വിദ്യാർത്ഥി റോഡ്, ശ്രീ ശങ്കര റോഡ്, വിക്ടോറിയ റോഡ്, ജനപ്രിയ റോഡ്, വെള്ളേന്തടം റോഡ് ,വാസു ശ്രമദാനം റോഡ് എന്നി റോഡുകളെ കൂട്ടിയോജിപ്പിച്ച് അറ്റകുറ്റപ്പണികൾ നടത്തി റിംഗ് റോഡുകൾ സഞ്ചാരയോഗ്യമാക്കും. ചെറുവാഹനങ്ങൾ ഇത് വഴി തിരിച്ചുവിടുന്നതോടെ വർഷങ്ങളായി നിലനിൽക്കുന്ന കാഞ്ഞാണി സെന്ററിലെ ഗതാഗ കുരുക്കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. കാഞ്ഞാണി സെന്ററിലെ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് സിഗ്‌നലുകൾ സ്ഥാപിക്കുമെന്നും എം.എൽ.എ പറഞ്ഞു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സിജി മോഹൻദാസ്, വി.എൻ.സുർജിത്ത്, കെ.കെ.പ്രകാശൻ, എം.ആർ.മോഹനൻ, ജനാർദ്ദനൻ മണ്ണുമ്മൽ, പി.ടി.ജോൺസൺ, പി.കെ.കൃഷ്ണൻ, കെ.വി.വിനോദ്, പ്രദീപ് കണാട്ട്, പഞ്ചായത്ത് സെക്രട്ടറി പി.മിഥുൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL