SignIn
Kerala Kaumudi Online
Tuesday, 15 September 2026 8.25 PM IST

കാട്ടാനശല്യം: സോളാർ ഫെൻസിംഗിന് 40 ലക്ഷം അനുവദിച്ചു

d

ചെറുതുരുത്തി: ചേലക്കര നിയോജകമണ്ഡലത്തിലെ മുള്ളൂർക്കര,പാഞ്ഞാൾ,ചേലക്കര വനാതിർത്തി പ്രദേശത്തുള്ള കാട്ടനശല്യത്തിനെതിരെ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് എം.എൽ.എഫണ്ടിൽ നിന്നും 40 ലക്ഷം രൂപ അനുവദിച്ചു. 40ലക്ഷം രൂപ ചേലക്കര നിയോജകമണ്ഡലം ആസ്തിവികസന ഫണ്ട് 2026-27ൽ നിന്നും അനുവദിച്ചതായി യു.ആർ പ്രദീപ് എം.എൽ.എ അറിയിച്ചു. ജില്ലാകളക്ടർ ഭരണാനുമതി നൽകി ഉത്തരവായിട്ടുണ്ട്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തൃശൂരിനാണ് നിർമ്മാണ ചുമതല.

പഴയന്നൂർ പഞ്ചായത്തിലെ തിരുമണി വാഴോട് മുതൽ മണ്ണാത്തിപ്പാറ വരെയും മുള്ളൂർക്കര പഞ്ചായത്തിലെ എടപ്പാറ മുതൽ തായംകാടു നായടി ഉന്നതിവരെയുമുള്ള 30 കിലോമീറ്റർ ഭാഗം 75.52 ലക്ഷം രൂപ വിനിയോഗിച്ച് സോളാർ ഫെൻസിംഗ് ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്ന ചേലക്കര പഞ്ചായത്തിലെ മണ്ണാത്തിപ്പാറ മുതൽ മുള്ളൂർക്കര പഞ്ചായത്ത് വാഴക്കോട് പട്ടാണിക്കാട് വരെയുള്ള 15 കിലോമീറ്റർ നീളത്തിലുള്ള ജനവാസമേഖലയോട് ചേർന്ന വനാതിർത്തി പ്രദേശങ്ങളിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിനാണ് 40 ലക്ഷം രൂപ അനുവദിച്ചത്. വനാതിർത്തി മേഖലയിൽ സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതോടെ കാട്ടാനശല്യത്തിന് പരിഹാരമാകുമെന്നും എം.എൽ.എ യു.ആർ പ്രദീപ് പറഞ്ഞു.

 കാടിറങ്ങുമ്പോൾ

കുതിരാനിലൂടെ തുരങ്കം നിർമ്മാണം പൂർത്തീകരിച്ച് വാഹനഗതാഗതം ആരംഭിച്ചത് മുതലാണ് പഴയ റോഡ് വഴി കാട്ടാനകളും മറ്റുവന്യജീവികളും പീച്ചി വനമേഖലയിൽ നിന്നും വാഴാനി -മച്ചാട് വനമേഖലയിലേക്ക് കടന്നു ചേലക്കര നിയോജക മണ്ഡലത്തിലെ മുള്ളൂർക്കര,പാഞ്ഞാൾ, ചേലക്കര, പഴയന്നൂർ എന്നിവിടങ്ങളിലേക്കെത്തുന്നത്. 45 കി.മീ. നീളം വരുന്ന വനാതിർത്തിയോട് ചേർന്ന ജനവാസമേഖലയിൽ ദിവസേനയെന്നോളം കാട്ടാനകൾ ഇറങ്ങി കൃഷി നശിപ്പിച്ചും കർഷകരെ ബുദ്ധിമുട്ടിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL