
തൃശൂർ: രാഷ്ട്രീയതന്ത്ര പഠനവും ഗവേഷണവും മാതൃഭാഷയിൽ കൂടുതൽ എളുപ്പമാക്കുന്നതിനായി മലയാളത്തിലെ 'പൊളിറ്റിക്കൽ സയൻസ് അടിസ്ഥാന പദാവലി' തയ്യാറാക്കുന്ന അഞ്ചുദിവസത്തെ ദേശീയ ശില്പശാലയ്ക്ക് തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ തുടക്കം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള കമ്മിഷൻ ഫോർ സയന്റിഫിക് ആൻഡ് ടെക്‌നികൽ ടെർമിനോളജി, ന്യൂഡൽഹിയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. സി.എസ്.ടി.ടി അസി. ഡയറക്ടർ ഡോ. ഷഹ്‌സാദ് അഹമ്മദ് അൻസാരി ഉദ്ഘാടനം ചെയ്തു. 6വിഷയവിദഗ്ദ്ധരും 2ഭാഷാവിദഗ്ദ്ധരുമാണ് അഞ്ചുദിവസത്തെ ശില്പശാലയിൽ പങ്കെടുക്കുന്നത്. ഡോ.ബിനോജ് ജോസ്, ഡോ.ദിലീപ് പി.ചന്ദ്രൻ, ഡോ.എം.ജൽസ, ഡോ.കെ.എസ്.മിഥുൻ, ഡോ.പി.വി.അനൂപ് എന്നിവരടങ്ങുന്ന പാനലാണ് പദാവലി തയ്യാറാക്കുന്നത്. ചടങ്ങിൽ കോ-ഓർഡിനേറ്റർ ഡോ.കെ.വി. അരുൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രൊഫ. ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |