
തൃശൂർ: ജില്ലയിലെ മുൻകാല പവർ ഗെയിംസ് താരങ്ങളുടെ സൗഹൃദ സംഗമമായ 'മെഗാ മീറ്റ് 2026' ഇന്ന് നടക്കും. ഭാരോദ്വഹനം, പവർ ലിഫ്ടിംഗ്, ബോഡി ബിൽഡിംഗ്, പഞ്ചഗുസ്തി തുടങ്ങിയ ഇനങ്ങളിൽ ജില്ലാ, സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ തിളങ്ങിയ നൂറോളം മുൻകാല താരങ്ങൾ ഒത്തുചേരും. കാൽനൂറ്റാണ്ടിലേറെക്കാലത്തിനു ശേഷമാണ് ഇവരിൽ പലരും വീണ്ടും നേരിൽ കാണുന്നത്. ചടങ്ങിൽ കായിക മേഖലയിലെ ആദ്യകാല പ്രമുഖ താരങ്ങളായ ടി.ടി. ജയിംസ്, സി.സി. ജോയ്, എം. രവീന്ദ്രനാഥൻ എന്നിവരെ ആദരിക്കും. മുൻകാല കായികപ്രതിഭകളുടെ സൗഹൃദം പുതുക്കാനും അനുഭവം പങ്കുവയ്ക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കൂട്ടായ്മയ്ക്ക് വി.എം. ബഷീർ, സി.എസ്. രഞ്ജിത്ത്, വി.എ. ആന്റണി എന്നിവരടങ്ങുന്ന സംഘാടക സമിതിയാണ് നേതൃത്വം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |