SignIn
Kerala Kaumudi Online
Monday, 14 September 2026 1.39 AM IST

പുസ്തക പ്രകാശനം 19ന്

d

തൃശൂർ: കെ.ഗിരീഷ് രചിച്ച് സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന 'രംഗപാഠം ആർട്ടിസ്റ്റ് സുജാതൻ' എന്ന ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനം 19ന് വൈകിട്ട് 4ന് നടക്കും. തൃശൂർ കേരള സംഗീത നാടക അക്കാഡമി ബ്ലാക്ക് ബോക്‌സിൽ നടക്കുന്ന ചടങ്ങിൽ അക്കാഡമി മുൻസെക്രട്ടറി പ്രൊഫ.പി.ഗംഗാധരൻ പുസ്തകം പ്രകാശനം ചെയ്യും. ഈറ്റ് സെവന്റീൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. നാടകകൃത്ത് ഹേമന്ത് കുമാർ,നടൻ ലിഷോയ് എന്നിവർ ആദ്യപ്രതി ഏറ്റുവാങ്ങും. സാഹിത്യപ്രവർത്തക സഹകരണസംഘം ഭരണസമിതി അംഗം ഡോ.സി.രാവുണ്ണി അദ്ധ്യക്ഷനാകും.നാടക പ്രവർത്തകൻ അഡ്വ.വി.ഡി.പ്രേമപ്രസാദ് പുസ്തക പരിചയം നിർവഹിക്കും. നാടക പ്രവർത്തകൻ ശശിധരൻ നടുവിൽ,സ്‌കൂൾ ഒഫ് ഡ്രാമ അസി.പ്രൊഫസർ ഡോ.എം.എസ്.സുരഭി, കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, മാദ്ധ്യമപ്രവർത്തകൻ കെ.എൻ.സനിൽ എന്നിവർ സംസാരിക്കും. ആർട്ടിസ്റ്റ് സുജാതൻ,കെ.ഗിരീഷ് എന്നിവർ മറുപടി പ്രസംഗം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL