
തൃശൂർ: ലേബർ കോഡിന്റെ മറവിൽ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിന് കേന്ദ്രം കോർപ്പറേറ്റുകൾക്ക് കുടപിടിക്കുകയാണെന്ന് എച്ച്.എം.എസ് അഖിലേന്ത്യാ സെക്രട്ടറിയും മുൻ എം.പിയുമായ തമ്പാൻ തോമസ്. കേരള സ്‌കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) സമര പ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂൾ പാചക തൊഴിലാളികൾക്ക് അർഹതപ്പെട്ട 1500രൂപ പ്രതിദിന വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തരമായി തയ്യാറാകണമെന്നും ജി.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. എച്ച്.എം.എസ്.സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു, മനുഷ്യാവകാശ പ്രവർത്തകൻ ശ്രീധരൻ തേറമ്പിൽ, കെ.എസ്.ജോഷി, റോസി റപ്പായി, പി.എം.ഷംസുദ്ദീൻ, ഓമന ശിവൻ, സലീല ഗോപി, ഷെരീഫ് പാറക്കൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |