
തൃശൂർ: ജ്വല്ലറി മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ (ജെ.എം.എ) കേരള മുൻ സംസ്ഥാന പ്രസിഡന്റും മുഖ്യ രക്ഷാധികാരിയുമായിരുന്ന സി.എസ്.അജയകുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് ജെ.എം.എ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം ചേർന്നു. സംസ്ഥാന പ്രസിഡന്റ് എ.കെ.സാബു അദ്ധ്യക്ഷനായി.
ജെ.എം.എ സംസ്ഥാന സെക്രട്ടറി,ട്രേഡ് സെന്റർ മാനേജിംഗ് ഡയറക്ടർ,വിശ്വകർമ്മ സുവർണ്ണകാർ ധർമ്മ സംസ്ഥാപന സംഘം രക്ഷാധികാരി,തൃശൂർ ജ്വല്ലറി കൗൺസിൽ ഡയറക്ടർ തുടങ്ങിയ നിലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ യോഗത്തിൽ അനുസ്മരിച്ചു. സ്വർണാഭരണ നിർമ്മാണ മേഖലയ്ക്ക് അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണെന്നും യോഗം അനുസ്മരിച്ചു. പി.വി.ജോസ്, റാഫി ആന്റണി, ജയ്‌സൻ മാണി, തോമസ് കോനിക്കര, കെ.പി.ജോസ്, കെ.എസ്. മോഹനൻ, ജോൺ ആലുക്ക, കെ.പി.വർഗീസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |