
തൃശൂർ: വീടുകളുടെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയ ഭിന്നശേഷിക്കാർക്ക് ആശ്വാസവും സന്തോഷവും പകർന്ന് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും തൃശൂർ സെന്റ് മേരീസ് കോളേജ് സോഷ്യൽ വർക്ക് വിഭാഗവും സംയുക്തമായി ഓണസംഗമം സംഘടിപ്പിച്ചു. സെന്റ്മേരീസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അസി.കളക്ടർ എ.സി.പ്രീതി ഉദ്ഘാടനം ചെയ്തു.ചക്രക്കസേരയിലുള്ളവരടക്കം നൂറിലധികം ഭിശേഷിക്കാരും അവരുടെ കൂട്ടിരിപ്പുകാരും പങ്കെടുത്ത സംഗമത്തിൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി.ഓട്ടിസത്തെ അതിജീവിച്ച് കർണാടക സംഗീതത്തിൽ ബിരുദം നേടിയ കിരൺ,പൂജ രമേശ്,വിഷ്ണു പരശുരാം എന്നിവരെയും വാഹനാപകടത്തെ തുടർന്ന് പി.എസ്.സി എഴുതി ജോലി നേടിയ ജിനീഷിനെയും അസി.കളക്ടർ ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ മീന കെ.ചെറുവത്തൂർ ആശംസ നേർന്നു.സൊസൈറ്റി ട്രഷറർ ഇ.കെ.ജോൺസൺ സ്വാഗതവും ഫിസിയോതെറാപ്പി കൺവീനർ സി.പി.വിൽസൺ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |