SignIn
Kerala Kaumudi Online
Monday, 14 September 2026 1.39 AM IST

തൂഫാൻ..... കൈമാറ്റം തടഞ്ഞു, ഉറവിടം തേടി നോയിഡയിൽ

f

 ഇനി നിർമ്മാതാക്കളിലേക്ക്...

തൃശൂർ: ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി തൃശൂർ സിറ്റി പൊലീസ് ജൂൺ 2മുതൽ സെപ്തംബർ 2 വരെ 345 കേസുകളിലായി പിടികൂടിയത് 430 പ്രതികളെ. കോടികളുടെ ലഹരി മരുന്നുകളും പിടിച്ചെടുത്ത് നശിപ്പിച്ചു. ആദ്യഘട്ടം ലഹരി കൈമാറ്റം തടയാനായി യത്നിച്ച സിറ്റി പൊലീസ്, രണ്ടാംഘട്ടത്തിൽ ലഹരിയുടെ ഉറവിടം തകർക്കാനുള്ള പോരാട്ടത്തിലാണ്. മൂന്നാംഘട്ടത്തിൽ ലഹരിമരുന്ന് ഉത്പാദിപ്പിക്കുന്നവരെ പിടികൂടും. സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ലഹരി കടത്താൻ ആംബുലൻസ് പോലും ഉപയോഗിച്ച സംഭവത്തിൽ പ്രതിയെ തേടി സിറ്റി പൊലീസ് നോയിഡയിലെത്തിയത് അന്വേഷണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ലഹരിയെത്തിക്കുന്ന പ്രധാന കണ്ണികളെയും ഉറവിടങ്ങളെയും കണ്ടെത്തി ശൃംഖല തകർക്കുകയാണ് ലക്ഷ്യം.

പ്രമുഖർ പിടിയിൽ
ഓണത്തോടനുബന്ധിച്ച് സിറ്റി പൊലീസ് ആഗസ്റ്റ് 20മുതൽ 26വരെ നടത്തിയ 'തൂഫാൻ' സ്‌പെഷ്യൽ ഡ്രൈവിൽ ലഹരി-സ്പിരിറ്റ് മാഫിയയിലെ പ്രമുഖരെയാണ് പിടികൂടിയത്. ബംഗളൂരുവിൽ ആഡംബര ജീവിതം നയിച്ചിരുന്ന 'കല്ല് റിയാസിനെ' നോയിഡയിൽ നിന്നാണ് ഡാൻസാഫ് പിടികൂടിയത്. കുന്നംകുളത്ത് 37 കിലോ കഞ്ചാവ് പിടികൂടിയ കേസിന്റെ മുഖ്യ സൂത്രധാരനായ മലപ്പുറം സ്വദേശി അജ്മലും കൂട്ടാളി മുകേഷും, മണ്ണുത്തിയിൽ വാനിൽ കടത്താൻ ശ്രമിച്ച 3,100 ലിറ്റർ സ്പിരിറ്റ് പിടികൂടിയ കേസിലെ പ്രധാനികളെല്ലാം അറസ്റ്റിലായി. കേസിലെ പ്രധാനികളായ അജിത് കുമാർ, അനിൽകുമാർ, ഗ്രീഷ് ജിത്ത് എന്നിവരെ റിമാൻഡ് ചെയ്തു.

സമ്പാദ്യത്തിനും പിടിവീഴും
ലഹരി വിറ്റ് സമ്പാദിച്ച പണവും, സ്വന്തമാക്കിയ വാഹനങ്ങളും ബാങ്ക് അക്കൗണ്ടുകളും ചെന്നൈയിലെ കോംപിറ്റന്റ് അതോറിട്ടി മുഖേന പൊലീസ് കണ്ടുകെട്ടും.

'തൂഫാൻ @ സിറ്റി പൊലീസ്'
(ജൂൺ 2 മുതൽ സെപ്തംബർ 2 വരെ)

 ആകെ കേസുകൾ------ 345
 പ്രതികൾ---------- 430
 റിമാൻഡ്----------- 42
 എം.ഡി.എം.എ -------------- 552.57 ഗ്രാം
 കഞ്ചാവ് -------------- 38 കിലോ
 കഞ്ചാവ് ബീഡി ---------------306 എണ്ണം
 കഞ്ചാവ് ചെടി --------------- 13
 ഹാഷിഷ് ഓയിൽ ---------------- 50 ഗ്രാം
 ഹെറോയിൻ --------------- 18 മില്ലി
 ഇൻജെക്ഷൻ------------- 5
 മെത്താഫെറ്റമിൻ --------------- 2 ഗ്രാം

വില്പനക്കാരെയും വിതരണക്കാരെയും മാത്രം പിടികൂടുന്നതിൽ ഒതുങ്ങാതെ ലഹരിയുടെ ഉറവിടത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.

നകുൽ രാജേന്ദ്ര ദേശ്മുഖ്

സിറ്റി പൊലീസ് കമ്മീഷണർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL