
തൃശൂർ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്തർസംസ്ഥാന ബസ് പരിശോധനയിൽ 700 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ.ദേശ്മുഖിന്റെ നിർദ്ദേശപ്രകാരം ഇന്നലെ പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് സംഭവം. മൂവാറ്റുപുഴ എനാനെല്ലൂർ സ്വദേശി മാടത്തട്ട് വീട്ടിൽ ശ്യാം ശശി (27) ആണ് അറസ്റ്റിലായത്. ബംഗളൂരുവിലെ സൂരജ് ഹോളിഡേയ്‌സ് എന്ന സ്ഥാപനത്തിൽ ക്ലീനറായി ജോലി ചെയ്യുന്ന പ്രതി മുമ്പ് എറണാകുളം സിറ്റിയിൽ ബസ് ഹെൽപ്പറായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |