
എടമുട്ടം: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്‌മെന്റ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ. ഹാഷിം പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ രഞ്ജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി വിൽസൺ പി. ജോൺ എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ ഫാത്തിമ, നാസർ ബ്രൂണോ, പി.എൽ. ജോസ്, രാധാകൃഷ്ണൻ തറയിൽ, പ്രസന്ന ഷൺമുഖൻ, ശശീധരൻ നായർ, ജോയ് സി. ഫ്രാൻസിസ്, വേലായുധൻ, ഇബ്രാഹിം, അക്ബർ എന്നിവർ ആശംസകൾ അർപ്പിച്ചു. മഠാധിപതി ഷാജുവിനെ പൊന്നാടയണിയിച്ച് ആദരിച്ചു. പകൽവീട് ഭാരവാഹികൾക്ക് ഉപഹാരവും കൈമാറി. ശശീധരൻ നായർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |