
തൃശൂർ: മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് ഉറപ്പാക്കുന്ന കേരളവിഷൻ ബ്രോഡ്ബാൻഡ് തൃശൂർ ജില്ലയിൽ 2.5 ലക്ഷം കണക്ഷനുകൾ പിന്നിട്ടു. 15 ലക്ഷത്തിലധികം കണക്ഷനുകളുമായി കേരളത്തിലെ ഇന്റർനെറ്റ് സേവനദാതാക്കളിൽ ഒന്നാം സ്ഥാനത്താണ് കമ്പനിയെന്ന് അധികൃതർ പറഞ്ഞു. ട്രായുടെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ ബ്രോഡ്ബാൻഡ് സേവനദാതാക്കളിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് കേരളവിഷനെന്ന് മാനേജിംഗ് ഡയറക്ടർ അനിൽ മംഗലത്ത് പറഞ്ഞു. തടസ്സമില്ലാത്ത ഹൈ സ്പീഡ് ഇന്റർനെറ്റിനൊപ്പം മൊബൈലിൽ കേബിൾ ടിവി കാണാവുന്ന 'കെവി ഗോ' ഉൾപ്പെടെയുള്ള നവീന പദ്ധതികൾ ലഭ്യമാണെന്ന് ചെയർമാൻ പി.പി. സുരേഷും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |