തൃശൂർ: മുൻ മന്ത്രി ടി.എം. ജേക്കബിന്റെ 76-ാം ജന്മദിനം കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. തൃശൂർ ടി.എം. ജേക്കബ് മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ യോഗം ജില്ലാ പ്രസിഡന്റ് പി.എം. ഏലിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സോമൻ കൊളപ്പാറ ചടങ്ങിൽ അദ്ധ്യക്ഷനായി. പാർട്ടി ജില്ലാ നേതാക്കളായ പി.പി. ജയിംസ്, ഷൈജു ബഷീർ, വസന്തൻ ചിയ്യാരം, ജോൺ ആടുപാറ, ബാബു ചേലക്കര, സി.എം. ബാലസുന്ദരൻ, ജോയ്‌സൺ ചാലിശ്ശേരി, ആൽബിൻ പ്ലാക്കൽ, കെ.കെ. വിദ്യാധരൻ, സുനിൽ കാളത്തോട്, സി.എം. കൃഷ്ണകുമാർ, സ്റ്റീഫൻ അമരത്തുപറമ്പിൽ, ശശി ഇരിങ്ങാലക്കുട, ബിജു കുന്നേൽ, ടി.പി. അരുൺ മേനോൻ, രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |