
തൃശൂർ: നാടൻ പശുക്കളുടെ സംരക്ഷണവും വരുമാനസാധ്യതകളും എന്ന വിഷയത്തിൽ പരിശീലനക്ലാസ് 20 ന് രാവിലെ 9.30 മുതൽ 4.30 വരെ കൊടകര ഗേൾസ് എൽ.പി സ്‌കൂളിന് സമീപമുള്ള വിജയ കോളേജിൽ നടത്തും. കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി മാനേജിംഗ് കൗൺസിൽ മെമ്പർ കെ.കെ. ഷാജു ക്ലാസ് നയിക്കും. നാടൻ പശുക്കളുടെ സംരക്ഷണം, പഞ്ചഗവ്യ ഉത്പ്പന്നങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, ദന്തമഞ്ജൻ, പഞ്ചഗവ്യ സോപ്പ്, ധൂപബത്തി, സ്‌നാന ചൂർണങ്ങൾ, ഡിഷ് വാഷ്, ജൈവ കൃഷി, ജൈവ വളങ്ങൾ, കീടനിയന്ത്രണികൾ മട്ടുപ്പാവ് കൃഷി, ചെരാതുകൾ തുടങ്ങി നിരവധി വസ്തുക്കളുടെ നിർമ്മാണം,വിപണനം എന്നീ വിഷയങ്ങളിൽ പരിശീലനം നൽകും. വിവരങ്ങൾക്ക് 8137910410.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |