
പീച്ചി: പീച്ചി കേരള വന ഗവേഷണ കേന്ദ്രത്തിൽ ലോക ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. ഓസോൺ ദിനാചരണം കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ. കണ്ണൻ സി. എസ്. വാര്യർ ഉദ്ഘാടനം ചെയ്തു. കോട്ടയം ഇൻസ്റ്റിറ്റിയൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിലെ ശാസ്ത്രജ്ഞൻ ഡോ. സിനാൻ നിസാർ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഓസോൺ ശോഷണത്തിന്റെ ആഘാതങ്ങൾ, അതിനെതിരെയുള്ള ആഗോള പ്രതിരോധ പ്രവർത്തനങ്ങൾ, പരിഹാരമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കെ.എഫ്.ആർ.ഐ ശാസ്ത്രജ്ഞൻ ഡോ. ഡൊണാൾഡ് ജെയിംസ് സ്വാഗതം ആശംസിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |