ഗുരുവായൂർ: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മമ്മിയൂർ ദേവസ്വം നൽകി വരുന്ന ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ സ്മാരക പുരസ്‌കാരത്തിന് ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം മുൻ കളിയോഗം ആശാൻ കെ.സുകുമാരൻ അർഹനായി.15,001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്ടോബർ 10 ന് വൈകിട്ട് മമ്മിയൂർ ക്ഷേത്രം നടരാജ മണ്ഡപത്തിൽ നടക്കുന്ന നവരാത്രി ആഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ വച്ച് പുരസ്‌കാരം നൽകുമെന്ന് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ, എക്‌സിക്യൂട്ടീവ് ഓഫീസർ ഷാജി എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |