ഗുരുവായൂർ: കാന വൃത്തിയാക്കാൻ ഇറങ്ങിയ നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർക്ക് പ്രതിസന്ധയായി കടുത്ത ദുർഗന്ധവും വിഷവാതക സാന്നിദ്ധ്യവും. കാനയ്ക്കുള്ളിലേക്ക് ഇറങ്ങി പണി തുടരാനാകാതെ വന്നതോടെ ഒടുവിൽ ഫയർഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു. പടിഞ്ഞാറെ നടയിൽ കാന വൃത്തിയാക്കുന്നതിനിടെയാണ് സംഭവം.
വെള്ളം ഒഴുകിപ്പോകാതെ കാനയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയതോടെയാണ് പ്രദേശത്ത് ശക്തമായ ദുർഗന്ധം ഉയർന്നത്. മാലിന്യക്കെട്ട് അപകടകരമായ രീതിയിൽ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയതോടെ നഗരസഭാ ആരോഗ്യവിഭാഗം ഫയർഫോഴ്‌സിന്റെ സഹായം തേടി.
തുടർന്ന് സ്റ്റേഷൻ ഓഫീസർ എസ്.ഡി. സജിത് ലാലിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി. മൊബൈൽ ടാങ്ക് യൂണിറ്റ് ഉപയോഗിച്ച് ഹൈപ്രഷറിൽ വെള്ളം പമ്പ് ചെയ്താണ് കാനയ്ക്കുള്ളിലെ മാലിന്യക്കെട്ട് നീക്കം ചെയ്തത്. ഇതോടെ കാന വൃത്തിയാക്കൽ പൂർത്തിയാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |