
തൃശൂർ: സെന്റ് തോമസ് കോളേജിലെ മുൻ പ്രൊഫസറും പള്ളിക്കലകളുടെ ഗവേഷകനുമായ ഷെവലിയാർ ഡോ. ജോർജ് മേനാച്ചേരിയുടെ ജീവിതവും സംഭാവനകളും ആസ്പദമാക്കി ഡോക്യുമെന്ററി ചിത്രം ഒരുങ്ങുന്നു. 'ആൾട്ടർ ആർട്ട് ക്രിയേഷൻസ്' നിർമ്മിക്കുന്ന 30 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ സ്വിച്ച് ഓൺ കർമ്മം നാളെ രാവിലെ 10.30ന് സെന്റ് തോമസ് കോളേജിൽ നടക്കും. കോളേജ് പ്രിൻസിപ്പൽ ഡോ. മാർട്ടിൻ കൊളമ്പ്രത്ത് അദ്ധ്യക്ഷനാകും. തൃശൂർ അതിരൂപത സഹായമെത്രാൻ ഡോ. ടോണി നീലങ്കാവിൽ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ഡോ. ജയിംസ് ചിറ്റിലപ്പിള്ളി, കാവിൽ രാജ്, രാമചന്ദ്രൻ പുത്തേഴത്ത്, ഡോ. ഇ.ജെ. ജയിംസ്, അഡ്വ. മനീഷ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |