
തൃശൂർ: കേരള പാരാമെഡിക്കൽ ടെക്‌നീഷ്യൻസ് യൂണിയന്റെ (കെ.പി.എം.ടി.യു) പ്രഥമ സംസ്ഥാന സമ്മേളനം ഇന്ന് തൃശൂർ സംഗീത നാടക അക്കാഡമി റീജ്യണൽ തിയേറ്ററിൽ നടക്കും. രാവിലെ 10ന് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും. കെ.പി.എം.ടി.യു സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷനാകും. സി.എം.ഇ പ്രോഗ്രാം തൃശൂർ മേയർ ഡോ. നിജി ജസ്റ്റിനും മെഡിക്കൽ എക്‌സ്‌പോ ഡെപ്യൂട്ടി മേയർ എ. പ്രസാദും ഉദ്ഘാടനം ചെയ്യും. സംഘടനയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം രാജൻ പല്ലൻ എം.എൽ.എയും പ്രതിനിധി സമ്മേളനവും സപ്ലിമെന്റ് പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസും നിർവഹിക്കും. വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |