SignIn
Kerala Kaumudi Online
Saturday, 26 September 2026 3.46 AM IST

സീയുഇ എഫ് ഫെയർ പ്ലേ ട്രോഫി ഇന്നും നാളെയും

photo

തൃശൂർ: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എക്‌സ് ഫുട്ബാളേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ 10, 11 വയസ് പ്രായമുള്ള കുട്ടികൾക്കായി ഗ്രാസ് റൂട്ട്‌സ് ഫുട്ബാൾ ഫെസ്റ്റിവൽ സീയുഇ എഫ് ഫെയർ പ്ലേ ട്രോഫി നടത്തുന്നു. ഇന്നും നാളെയും കുട്ടനെല്ലൂരിലെ പോർടെക്കർ ഇൻഡോർ ടർഫിലാണ് ടൂർണമെന്റ്. കളിക്കു പഠിക്കൂ ബഹുമാനിക്കൂ ആസ്വദിക്കൂ എന്നതാണ് ടൂർണമെന്റിന്റെ മുദ്രാവാക്യം. ഫുട്ബാളസിന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ്. 16 ടീമുകളെ മത്സരിപ്പിച്ച് തെരഞ്ഞെടുത്ത നാല് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ഇന്നു രാവിലെ 7 മുതൽ 11 വരെയും ഉച്ചയ്ക്ക് 2 മുതൽ 4 വരെയും രണ്ട് സെഷനുകളിൽ മത്സരങ്ങൾ നടത്തും. നാളെ രാവിലെ 8 മുതൽ 10 വരെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL