
തൃശൂർ: ആൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ എട്ടാം സംസ്ഥാന സമ്മേളനവും വനിതാ വിംഗിന്റെ ഉദ്ഘാടനവും 28, 19 തീയതികളിൽ കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കും. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 29 ന് 14 ജില്ലകളിൽനിന്നുമുള്ള ഘോഷയാത്ര നടത്തും. തിരുനക്കര മൈതാനിയിൽ നടക്കുന്ന സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എ.കെ.സി.എ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സക്കറിയ, എം.പിമാർ, എം.എൽ.എമാർ എന്നിവർ പങ്കെടുക്കും. 27വരെ ജില്ലയിൽ വാഹന പ്രചാരണ ജാഥ നടത്തും.പി.വൈ. ഷമീർ, സുനിൽ മഹാദേവ, ബാലൻ കല്യാണി, എ.പി. പോൾസൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |