SignIn
Kerala Kaumudi Online
Saturday, 26 September 2026 3.46 AM IST

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: കെ. രാധാകൃഷ്ണൻ

photo
1

വടക്കാഞ്ചേരി: ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് സി.പി.എം ലോക്‌സഭാ ലീഡർ കെ. രാധാകൃഷ്ണൻ എം.പി. രാജ്യത്തെ പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഡോ. സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും 14ഓളം തവണയാണ് അഭിപ്രായ ഭിന്നത പ്രകടിപ്പിച്ചത്.ഫ്യൂഡൽ പ്രഭുവിനെപ്പോലെ' ആധിപത്യം സ്ഥാപിച്ചാണ് വോട്ടർപട്ടിക പുതുക്കൽ മുതൽ വിവരസാങ്കേതിക മാറ്റങ്ങൾ വരെ നടപ്പിലാക്കിയത്. 'സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ' എന്ന പേരിൽ രാജ്യത്തുടനീളം 13 കോടിയോളം സാധാരണ പൗരന്മാരുടെ പേരുകളാണ് വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റിയത്. ബി.ജെ.പി സർക്കാരിന്റെ രാഷ്ട്രീയ ഉപകരണമായി തിരഞ്ഞെടുപ്പ് കമ്മീഷൻ അധഃപതിച്ചെന്നും രാധാകൃഷ്ണൻ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL