
തൃശൂർ: വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള മുഴുവൻ പ്രൊവിഡന്റ് ഫണ്ട് പെൻഷൻകാർക്കും വാർദ്ധക്യകാല പെൻഷൻ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് രാജൻ ജെ. പല്ലൻ എം.എൽ.എ. പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്‌സ് അസോസിയേഷൻ (പി.എഫ്.പി.എ) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എഫ് മിനിമം പെൻഷൻ 9000 രൂപയായി വർദ്ധിപ്പിച്ച് ക്ഷാമബത്ത അനുവദിക്കണമെന്ന് സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കെ. രാമനാഥൻ അദ്ധ്യക്ഷനായി. ജോസ് ആറ്റുപുറം, ആർ. സദാനന്ദൻ പിള്ള, ടി. രമേശൻ, എം. രാമദാസ്, ഇ.കെ. കൃഷ്ണൻ നായർ, എം.ജി. വേണുഗോപാൽ, എം.കെ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ. രാമനാഥൻ (പ്രസിഡന്റ്), ഇ.കെ. കൃഷ്ണൻ നായർ (വർക്കിംഗ് പ്രസിഡന്റ്), എം. രാമദാസ് (ജനറൽ സെക്രട്ടറി), എം.ജി. വേണുഗോപാൽ (ട്രഷറർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |