SignIn
Kerala Kaumudi Online
Saturday, 03 October 2026 2.10 AM IST

പൂരപ്രേമി സംഘം കൂട്ടായ്മ നാളെ

s

തൃശൂർ: ക്ഷേത്രോത്സവങ്ങളിലെ നാട്ടാന ക്ഷാമത്തിന് പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പൂരപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ നാളെ തൃശൂരിൽ കൂട്ടായ്മ സംഘടിപ്പിക്കുന്നു. വൈകിട്ട് 5ന് തൃശൂർ സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിലാണ് പൂരപ്രേമികൾ യോഗം ചേരുക, ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാർ നേരിട്ട് ഇടപെട്ട് നിയമാനുസൃതമായി ആനകളെ ലഭ്യമാക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം. തൃശൂർ പൂരം, ആറാട്ടുപുഴ പൂരം, ഉത്രാളിക്കാവ്, നെന്മാറവേല, ഗുരുവായൂർ ഉൾപ്പെടെയുള്ള പ്രശസ്തമായ ക്ഷേത്രങ്ങളിൽ ആനകളുടെ അപര്യാപ്തത വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴെക്കാട്ട്, സെക്രട്ടറി അനിൽകുമാർ മോച്ചാട്ടിൽ, കൺവീനർ വിനോദ് കണ്ടംകാവിൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL