
തൃശൂർ: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികളും തേക്കിൻകാട് മൈതാനത്ത് ശുചീകരണ യജ്ഞവും സംഘടിപ്പിച്ചു. കോർപ്പറേഷൻ അങ്കണത്തിലെ ഗാന്ധി പ്രതിമയിൽ മേയർ ഡോ. നിജി ജസ്റ്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പുഷ്പാർച്ചന നടത്തി ആദരവ് അർപ്പിച്ചു. 'സ്വച്ഛത ഹി സേവ 2026' ക്യാമ്പയിന്റെയും ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുടെ 'ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ക്ലീനിംഗ് ഡ്രൈവ് ' പദ്ധതിയുടെയും ഭാഗമായാണ് തേക്കിൻകാട് മൈതാനം ശുചീകരിച്ചത്. രാവിലെ 8.30ന് മേയർ ഡോ. നിജി ജസ്റ്റിൻ ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും ജീവനക്കാരും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും യജ്ഞത്തിൽ പങ്കാളികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |