SignIn
Kerala Kaumudi Online
Sunday, 04 October 2026 2.32 AM IST

'ഗുരു പദ്മനാഭം' പുരസ്‌കാരം

s

തൃശൂർ: നടനും നാട്യാചാര്യനും ഗ്രന്ഥകാരനുമായിരുന്ന കലാമണ്ഡലം പത്മനാഭൻ നായരുടെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ശിഷ്യർ ഏർപ്പെടുത്തിയ 'ഗുരു പദ്മനാഭം' പുരസ്‌കാരത്തിന് കലാമണ്ഡലം കെ.ജി.വാസുദേവൻ നായർ അർഹനായി. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 7ന് വൈകിട്ട് 5.30ന് പാലിയേക്കര ശ്രീഭദ്രം ഓഡിറ്റോറിയത്തിൽ കലാമണ്ഡലം ഗോപി പുരസ്‌കാരം സമ്മാനിക്കും. കഥകളിയിലെ ശൈലീകൃതമായ ആദ്യവസാന നായക വേഷങ്ങൾക്ക് പുറമേ ലളിത, ഉർവശി, ദമയന്തി, മോഹിനി എന്നീ സ്ത്രീ വേഷങ്ങൾ ദൃശ്യചാരുതയോടെ അവതരിപ്പിക്കുന്നതിൽ പ്രത്യേക മികവ് പ്രകടിപ്പിച്ച വ്യക്തിത്വമാണ് വാസുദേവൻ നായർ. പാലക്കാട് ജില്ലയിലെ മുണ്ടൂരിലാണ് താമസം. കലാമണ്ഡലം ഏഴിക്കോട് ഹരികുമാർ,വി.ശശികുമാർ, പെരുവനം ദിനേശ്, കലാമണ്ഡലം കൃഷ്ണകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL