
തൃശൂർ: സ്‌കൂൾ ഗെയിംസിനിടെ ഉണ്ടായ അപകടത്തിൽ കേസെടുക്കാതെ പൊലീസ്. പരാതിക്കാർ ഇല്ലാത്തതിനാലാണ് കേസ് രജിസ്റ്റർ ചെയ്യാത്തത്. എന്നാൽ സ്വമേധയാ കേസെടുക്കുന്നതിലും പൊലീസിന് പരിമിതിയുണ്ട്. ഗുരുതര സ്വഭാവമുള്ള അപകടം അല്ലാത്തതുകൊണ്ട് സ്വമേധയാ കേസെടുക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണം താത്കാലിക റൂഫിംഗ് തകർന്നതിനെപ്പറ്റി മാത്രമായിരിക്കും. സംഘാടനത്തിലെ വീഴ്ചക്കെതിരെ അന്വേഷണമില്ല. അതേസമയം, ഗെയിംസ് നടത്തിയത് സംഘാടക സമിതി യോഗം ചേരാതെയാണെന്ന വിവരമാണ് പുറത്തുവരുന്നത്. തൃശൂർ എം.എൽ.എ ചെയർമാനായ സംഘാടകസമിതി പേപ്പറിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. കാര്യങ്ങൾ വൈകി അറിയിച്ചതിൽ തൃശൂർ എം.പിയുടെ ഓഫീസും അതൃപ്തി അറിയിച്ചിരുന്നു. അദ്ധ്യാപക സംഘടന പ്രതിനിധികളെ വിളിച്ചുവരുത്തി കമ്മിറ്റികൾ രൂപീകരിക്കുക മാത്രമാണ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |