SignIn
Kerala Kaumudi Online
Sunday, 25 October 2026 6.01 AM IST

സ്വർണക്കപ്പിന് തൃശൂരിൽ വരവേൽപ്പ്

e

കോഴിക്കോട് ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിലെ 117.5പവൻ തൂക്കം വരുന്ന ചീഫ് മിനിസ്റ്റേഴ്‌സ് സ്വർണ കപ്പിന് തൃശൂരിൽ ആവേശകരമായ വരവേൽപ്പ്. ഗവ.മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും അദ്ധ്യാപക സംഘടന ഭാരവാഹികളും ചേർന്ന് സ്വീകരണം നൽകി. സ്വീകരണ ഘോഷ യാത്രയിൽ ഹോളി ഫാമിലി സ്‌കൂൾ വിദ്യാർത്ഥികളുടെ ബാൻഡ് മേളം, സേക്രട്ട് ഹാർട്ട് കോൺവെന്റ് ഗേൾസ് സ്‌കൂളിലെ എസ്.പി.സി,സെന്റ് ക്ലയേഴ്‌സ് കോൺവെന്റ് ഗേൾസ് സ്‌കൂളിലെ ജൂനിയർ റെഡ് ക്രോസ്,ഇൻഫന്റ് ജീസസ് സ്‌കൂളിലെ സ്‌കൗട്ട് ആൻഡ് ഗൈഡ്, സെന്റ് തോമസ് കോളേജ് ഹയർസെക്കൻഡറി സ്‌കൂളിന്റെ എൻ.സി.സി,ഗവ.മോഡൽ ഗേൾസ് ഹൈസ്‌കൂളിന്റെ എൻ.എസ്.എസ്,ഗവ.മോഡൽ ബോയ്‌സ് സ്‌കൂളിന്റെ എൻ.എസ്.എസ് എന്നീ 300ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. മേയർ ഡോ.നിജി ജസ്റ്റിൻ, എം.എൽ.എമാരായ രാജൻ.ജെ.പല്ലൻ, അഡ്വ.കെ.രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്,വിദ്യാഭ്യാസ ഉപഡയറക്ടർ ടി.ഷൈല ടി,ജില്ലാ വിദ്യാഭ്യാസ ഓഫീസർ അജിത്ത് ജോൺ ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വില്ലി ജിജോ, തൃശൂർ ജില്ലാ ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കൺവീനർ ജോഫി.സി.മഞ്ഞളി, ഗവ.മോഡൽ ഗേൾസ് ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക ഡോ.ബിന്ദു.കെ.പി എന്നിവർ ചേർന്ന് ചീഫ് മിനിസ്റ്റേഴ്‌സ് സ്വർണക്കപ്പ് പ്രവേശന കവാടത്തിൽ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ഏറ്റുവാങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL