
കൊടുങ്ങല്ലൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി എസ്.എൻ പുരം യൂണിറ്റിന്റെ കുടുംബസുരക്ഷാ പദ്ധതിയായ ഭദ്രം പ്ലസ് ഫണ്ട് വിതരണം ചെയ്തു. എസ്.എൻ പുരം വ്യാപാരഭവനിൽ നടന്ന പരിപാടിയിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് ബാബു കറുപ്പം വീട്ടിൽ റഷീദിനുള്ള അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഭാര്യ റൂമാന്‍ നൽകി ഉദ്ഘാടനം നിർവഹിച്ചു. എസ്.എൻ പുരം പഞ്ചായത്ത് മെമ്പർ എ.എസ്.സിദ്ധാർത്ഥൻ, എം.കെ.ബാബുവിനുള്ള തുക ഭാര്യ വിജയ ബാബുവിന് കെെമാറി. കയ്പമംഗലം മണ്ഡലം പ്രസിഡന്റ് എം.ആർ.സച്ചിദാനന്ദൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.ജി.ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. വനിതാ വിംഗ് കയ്പമംഗലം മണ്ഡലം കൺവീനർ സ്മിത ദിലീപ് കുമാറിനേയും യൂത്ത് വിംഗ് കൺവീനർ പി.പ്രിയനേയും അനുമോദിച്ചു. എസ്.എൻ പുരം യൂണിറ്റ് വൈസ് പ്രസിഡന്റ് എം.കെ.തിലകൻ, ട്രഷറർ പി.കെ.സുരേഷ് ബാബു, സുനിൽ പൊയ്യാറ, സജിലത വിദ്യാസാഗർ, ലിംഷ സന്തോഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |