SignIn
Kerala Kaumudi Online
Thursday, 22 October 2026 4.41 PM IST

വിവാഹവേദിയിൽ റോബോട്ടിക് എലിഫെന്റുമായി നവവധു

vivaham

തൃപ്രയാർ: വിവാഹ വേദിയിലെത്തിയവർക്ക് ആദ്യം ആനയെ കണ്ടപ്പോൾ അമ്പരപ്പ്. പിന്നെ റോബോട്ടിക് എലിഫന്റാണെന്ന് അറിഞ്ഞതോടെ സന്തോഷം. ആനയുടെ അടുത്തെത്തി പടമെടുത്തു. തൃപ്രയാർ സ്വദേശിനി ആര്യയുടെ വിവാഹവേദിയായിരുന്നു അത്. രാമൻ എന്നു പേരുള്ള റോബോട്ടിക് എലിഫന്റായിരുന്നു വിവാഹവേദിയിലെ താരം. ഗിൽസ ഇവന്റ്‌സായിരുന്നു ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. പീപ്പീൾസ് ഫോർ ആനിമൽസ് തൃശൂർ ചാപ്‌റ്റർ ഹെഡാണ് എങ്ങൂർ ഭരതന്റെയും ഗിൽസയുടെ മകൾ ബിടെക് എൻജിനീയറായ ആര്യ ഭരതൻ. പത്ത് വർഷമായി സംഘടനയ്ക്ക് നേതൃത്വം നല്കുന്നു.

മൃഗങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നിരന്തരം പ്രതികരിക്കുന്ന സംഘടനയാണിത്. 2014ലായിരുന്നു സംഘടനയുടെ രൂപീകരണം. മനേകാഗാന്ധിയാണ് നേതൃത്വം. ആനയെ പാപ്പാന്മാർ വെയിലത്ത് നിറുത്തും. നിരന്തരമായി ഉപദ്രവിക്കും. ഇതിനെതിരെ ശക്തിയായ പ്രതിരോധം തീർത്തിട്ടുണ്ട് സംഘടനയും ആര്യയും. വിവാഹത്തിന് പ്രത്യേക സന്ദേശം നല്കണമെന്ന് നിർബന്ധമുണ്ടായിരുന്നു ആര്യക്ക്. റോബോട്ടിക് എലിഫന്റിനെ കൊണ്ടുവന്നതും അതിനായിരുന്നു. ഒറിജിനൽ ആനയിൽ നിന്നും യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല റോബോട്ടിക് എലിഫന്റിന്.

മറ്റൊരു പ്രത്യേകത കൂടിയും ആര്യയുടെ വിവാഹത്തിനുണ്ടായിരുന്നു. വിവാഹത്തിന് ധരിച്ചിരുന്ന ബ്‌ളൗസ് സ്വർണത്തിൽ ഹാൻഡ് വർക്ക് ചെയ്തതാണ്. ഇതിനായി പത്ത് പവനോളം സ്വർണ്ണം ഉപയോഗിച്ചു. ആര്യയുടെ സഹോദരിയും സൗത്ത് ഇൻഡ്യയിലെ ഫസ്റ്റ് ഇന്റർനാഷണൽ ഡിസൈനറുമായ മഞ്ജുലക്ഷ്മിയാണ് ബ്‌ളൗസ് വർക്ക് ചെയ്തത്. കൊച്ചി ഇടപ്പള്ളി സ്വദേശി കെ.എസ്.മുകിലുമായിട്ടായിരുന്നു ആര്യയുടെ വിവാഹം.

തൃപ്രയാർ സ്വദേശി ആര്യ ഭരതൻ വിവാഹവേദിയിൽ റോബോട്ടിക് എലിഫന്റിനോടൊപ്പം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, ROBOT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL