കൽപ്പറ്റ: സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്രയൊരുക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ ഒമ്പത് മണിക്കായിരുന്നെങ്കിലും വയനാട്ടിൽ പലയിടത്തും സെർവർ തകരാറ് മൂലം യാത്ര വൈകി. സ്ത്രീകൾ ബസുകളിൽ കയറിയിരുന്നു. പക്ഷേ ടിക്കറ്റ് കൊടുക്കാൻ കാത്തിരിക്കേണ്ടി വന്നു. രണ്ട് സംസ്ഥാന അതിർത്തികൾ പങ്കിടുന്ന വയനാട് ജില്ലയിൽ നിന്ന് ഗൂഡല്ലൂർ,ഗുണ്ടൽപ്പേട്ട്, ബൈരക്കുപ്പ, കുട്ട എന്നിവിടങ്ങളിലേക്കും സ്ത്രീകൾ സൗജന്യ യാത്ര നടത്തി. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ കൃഷി മന്ത്രി അഡ്വ. ടി സിദ്ധിഖ് ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രയും യാഥാർത്ഥ്യമായതോടെ പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച രണ്ട് പ്രധാന വാഗ്ദാനങ്ങൾ സർക്കാർ യാഥാർത്ഥ്യമാക്കിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സജന സജീവന് മന്ത്രി ആദ്യ സൗജന്യ യാത്രാ ടിക്കറ്റ് നൽകി. തുടർന്ന് ആദ്യ സർവീസ് മന്ത്രി ഫ്ളാഗ് ഒഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അദ്ധ്യക്ഷയായി. ടി.ആർ രാജേഷ്, സലാമത്ത് തുടങ്ങിയവർ പങ്കെടുത്തു.
വയനാട്ടിൽ ഇന്നലെ 170 കെ.എസ്. ആർ.ടി.സി ബസുകളാണ് പ്രിയദർശിനി സൗജന്യ യാത്രക്കെത്തിയത്. മാനന്തവാടി ഡിപ്പോ - 69, സുൽത്താൻ ബത്തേരി - 59, കൽപ്പറ്റ - 42. ടൗൺ ടു ടൗൺ, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ഓർഡിനറി എന്നീ ബസുകളിലാണ് സൗജ്യന യാത്ര അനുവദിക്കുന്നത്. ബസിലുള്ള സ്ത്രീകളിൽ പലർക്കും സീറോ ടിക്കറ്റ് എടുക്കണമെന്ന കാര്യം അറിയില്ലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |