മാനന്തവാടി: കൊട്ടിയൂർ ഉത്സവത്തിന്റെ സമാപനത്തിന് ശേഷം മുതിരേരിയിൽ തിരിച്ചെത്തിയ മുതിരേരി വാൾ നാളെ വാളറയിലേക്ക് മാറ്റും. മിഥുന മാസത്തിലെ ചിത്രനക്ഷത്രത്തിൽ ഇന്നലെയാണ് വാൾ തിരിച്ചു വന്നത്. വാൾ ശിവലിംഗ പ്രതിഷ്ഠയോട് ചേർത്ത് വയ്ക്കുകയും നടയടയ്ക്കുകയും ചെയ്തു. ചോതി ദിവസമായ ഇന്ന് പൂജാദി കർമ്മങ്ങളോ നിവേദ്യമോ ക്ഷേത്രത്തിൽ ഇല്ല. ഇതിന് പഷ്ണി എന്നാണ് പറയുന്നത്. നാളെ വിശാഖം നാളിൽ തുളസി ഇലകൾ കൊണ്ട് മൂടിയ ശിവലിംഗത്തിൽ നിന്നും ഇലകൾ മാറ്റി ശുദ്ധി ക്രിയകൾക്കും നവകം, 25 കുടം അഭിഷേകം, തുടങ്ങിയ വിശേഷാൽ പൂജകൾ നടത്തും. ചടങ്ങുകൾക്ക് കൊട്ടിയൂർ മഹാദേവ ക്ഷേത്രം തന്ത്രി കോഴിക്കാട്ടിരി കുഞ്ഞനിയൻനമ്പൂതിരിപ്പാട്, സുരേന്ദ്രൻ നമ്പൂതിരി, സുരേഷ് നമ്പൂതിരി, ഹരിഷ് വാര്യർ എന്നിവർ കാർമ്മികത്വം വഹിക്കും. വാളിനും പൂജകളും അഭിഷേകവും നടത്തി വാളറയിലേക്ക് മാറ്റി വാളറ പൂട്ടി താക്കോൽ കോഴിയോട്ട് മൂപ്പിൽ നമ്പ്യാരെ ഏൽപ്പിക്കും. തുടർന്ന് 28 ദിവസം ഇല്ലാതിരുന്ന പൂജാദി കർമ്മങ്ങളും നിവേദ്യവും ഭക്തർക്ക് പ്രവേശനവും ആരംഭിക്കുന്നു. വാളറയിലേക്ക് മാറ്റുന്ന ദിവസം വിശേഷാൽ പൂജകളും അന്നദാനവും ഉണ്ടായിരികും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |