കണ്ണൂർ: വർഷങ്ങളായി കാടു പിടിച്ച് കിടന്ന സ്ഥലം കൃഷി യോഗ്യമാക്കി മഞ്ഞൾ കൃഷി തുടങ്ങി. വലിയവളപ്പ് കാവിന് സമീപത്തെ 15 സെന്റ് സ്ഥലത്താണ് എ.പി.ജെ അബ്ദുൾ കലാം ലൈബ്രറിയുടെ നേതൃത്വത്തിൽ മഞ്ഞൾ കൃഷി തുടങ്ങിയത്. മുണ്ടേരി സ്വദേശി രത്നാകരന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കൃഷി ആരംഭിച്ചത്. മേയർ അഡ്വ. പി. ഇന്ദിര നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ പ്രദേശത്ത് ഇത്തരം സ്ഥലം കണ്ടെത്തി കൃഷി യോഗ്യമാക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണെന്നും കാട് പിടിച്ചുകിടക്കുന്ന സ്ഥലങ്ങൾ ഉടമസ്ഥർ വൃത്തിയാക്കിയില്ലെങ്കിൽ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ചെയ്യണമെന്ന് ഹൈക്കോടതിയുടെ നിർദേശം ഉണ്ടെന്നും മേയർ പറഞ്ഞു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ലിഷാ ദീപക്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി, ലൈബ്രറി സെക്രട്ടറി പി.കെ ബൈജു, രത്നാകരൻ മുണ്ടേരി സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |