SignIn
Kerala Kaumudi Online
Friday, 26 June 2026 1.05 AM IST

അഞ്ചാം പക്കവും16 കാരനെ കണ്ടെത്താനായില്ല,​തിരച്ചിൽ നടത്തി നേവി സ്കൂബാ സംഘം

ambala

അമ്പലപ്പുഴ: ശനിയാഴ്ച വൈകിട്ടോടെ പുറക്കാട് കരൂർ ഭാഗത്ത് കടലിൽ കാണാതായ 16 കാരനെ അഞ്ചാം പക്കവും കണ്ടെത്താനായില്ല. പുറക്കാട് പഞ്ചായത്ത് പത്തൊൻപതാം വാർഡ് കരൂർ നടുവിലെ മoത്തിൽ രാജേഷ് - റാണി ദമ്പതികളുടെ മകൻ ആർ. സൂര്യദേവിനെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് 5 മുതൽ കടലിൽ കാണാതായത്. ജി.സുധാകരൻ എം.എൽ.എ മുഖ്യമന്ത്രി വി.ഡി.സതീശനോട് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ നേവിയുടെ 8 അംഗ സ്കൂബാ സംഘവും സ്ഥലത്തെത്തി തിരച്ചിൽ നടത്തി.അടിത്തട്ടിലെ ചെളിയിൽ താഴ്ന്നു പോയതാകാമെന്ന നിഗമനത്തിൽ സ്കൂബാ സംഘം കടലിൽ ചാടി അടിത്തട്ട് വരെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. ശനിയാഴ്ച മുതൽ തന്നെ തോട്ടപ്പള്ളി തീരദേശ പൊലീസിന്റേയും ഫിഷറീസിന്റെയും ബോട്ടുകളും മത്സ്യതൊഴിലാളികളുടെ വള്ളങ്ങളും തകഴിയിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും അമ്പലപ്പുഴ പൊലീസും തിരച്ചിൽ നടത്തിവരുന്നുണ്ട്. 10 ഓളം മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ അഞ്ചു ദിവസമായി മത്സ്യബന്ധനം ഉപേക്ഷിച്ച് 16 കാരനായി തിരച്ചിൽ നടത്തിവരുകയാണ്.ദിവസേന പുലർച്ചെ മുതൽ തന്നെ നാട്ടുകാരും സൂര്യ ദേവിന്റെ ബന്ധുക്കളും സഹപാഠികളും തീരത്തെത്തി കടലിലേക്ക് നോക്കി കാത്തിരിന്ന ശേഷം വൈകിട്ടോടെ നിരാശയിൽ തിരകെ വീടുകളിലേക്ക് മടങ്ങുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL