SignIn
Kerala Kaumudi Online
Friday, 26 June 2026 12.02 AM IST

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഗുണ്ടൽപേട്ട സ്വദേശിക്ക് പരിക്ക്

pickeepu

സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ മൂലങ്കാവിൽ പിക്കപ്പ് വാഹനവും ബൊലേറോയും കൂട്ടിയിടിച്ചു. അപകടത്തിൽ ഗുണ്ടൽപേട്ട സ്വദേശി നഞ്ചേഷ് (45) ന് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 8.45 ഓടെ മൂലങ്കാവ് 64 ൽ ഭാഗത്തായിരുന്നു അപകടം. മൈസൂർ ഭാഗത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് മാങ്ങ കയറ്റി വരികയായിരുന്ന പിക്കപ്പ് വാനും എതിർദിശയിൽ വന്ന ബൊലേറോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാഹനം റോഡിൽ മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ പിക്കപ്പ് വാഹന ഡ്രൈവർ നഞ്ചേഷിനെ സ്ഥലത്തെത്തിയ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL