മാനന്തവാടി: കരൾരോഗം ബാധിച്ച 46കാരൻ സുമനസ്സുകളുടെ സഹായം തേടുന്നു. പിലാക്കാവിലെ നമ്പ്യാർതൊടിയിൽ അൻവറാണ് ചികിത്സയ്ക്കു പണമില്ലാതെ പ്രയാസപ്പെടുന്നത്. ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന നിർധന കുടുംബമാണ് അൻവറിന്റേത്. കച്ചവടം നടത്തി കുടുംബം പുലർത്തിയിരുന്ന അൻവറിനു ചികിത്സ തുടങ്ങിയശേഷം ജോലിക്കൊന്നും പോകാൻ സാധിക്കുന്നില്ല. കരൾമാറ്റിവെക്കാതെ അൻവറിനു പഴയ ജീവിതത്തിലേക്കു തിരിച്ചുപോകാൻ സാധിക്കില്ല. 60 ലക്ഷം രൂപ ഇതിനാവശ്യമാണ്. അൻവറിന്റെ നിർധന കുടുംബത്തിനു ഇത്രയും വലിയ തുക കണ്ടെത്താൻ സാധ്യമല്ല. പിലാക്കാവ് മഹല്ല് കമ്മിയുടെ നേതൃത്വത്തിൽ സമീപ മഹല്ല് ഭാരവാഹികളെ ഉൾപ്പെടുത്തി അബൂബക്കൽ മഠത്തുംകണ്ടി ചെയർമാനും എ.എച്ച്. റസാഖ് കൺവീനറുമായി അൻവർ ചികിത്സാ സഹായക്കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പിലാക്കാവ് ഇസ്സത്തുൽ ഇസ്ലാം സുന്നി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെഡറൽബാങ്ക് മാനന്തവാടി ശാഖയിൽ 14420200009862 (ഐ.എഫ്.എസ്.സി FDRL0001442) നമ്പർ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോൺ: 9446889269 (ചെയർമാൻ), 9605334422 (കൺവീനർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |