SignIn
Kerala Kaumudi Online
Wednesday, 12 August 2026 4.30 AM IST

പോക്‌സോ കേസ് പ്രതിക്ക് എട്ട് വർഷം തടവും പിഴയും

sure
സുരേന്ദ്രൻ

കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് എട്ട് വർഷത്തെ തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കണ്ണൂർ പേരാവൂർ മണത്തണ ചോടോത്ത് വീട്ടിൽ സുരേന്ദ്രൻ (62)നെയാണ് കൽപ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ.ആർ. സുനിൽ കുമാർ ശിക്ഷിച്ചത്. 2023ൽ ഇയാളുടെ കൽപ്പറ്റയിലെ കടയിൽ സാധനം വാങ്ങാനെത്തിയ പ്രായപൂർത്തിയവാത്ത കുട്ടിക്കെതിരെ ഇയാൾ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ കൽപ്പറ്റ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന ടി. അനീഷ് കേസിൽ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD, LATESTNEWS, CRIMENEWS, SENTENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY